പകര്‍ച്ചവ്യാധികളും പകരാവ്യാധികളും പഠനക്ലാസ്സ്
കേരളശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനപ്രവര്‍ത്തക ക്യാമ്പിന്റെ അനുബന്ധപരിപാടിയായി സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന ആരോഗ്യക്ലാസിന്റെ ഭാഗമായി 'പകര്‍ച്ചവ്യാധികളും പകരാവ്യാധികളും' എന്ന വിഷയത്തില്‍ ക്ലാസ് നടന്നു. 21.06.2010 ന് നായത്തോട് ചെത്തിക്കോട് കമ്യൂണിറ്റിഹാളില്‍ നടന്ന ക്ലാസില്‍ ഹെല്‍ത്ത് ഇന്‍സ്പെകടര്‍മാരായ സണ്ണി, സന്തോഷ്, തുടങ്ങിയവര്‍ ക്ലാസെടുത്തു. കേന്ദ്രനിര്‍വ്വാഹക കമ്മറ്റി അംഗം ശ്രീ. എ.പി മുരളീധരന്‍ ആമുഖപ്രസംഗം നടത്തി. ശ്രീ. എം.ആര്‍ വിദ്യാധരന്‍ സ്വാഗതവും അങ്കമാലി മേഖല സെക്രട്ടറി ശ്രീ. ടി.എലിയാസ് നന്ദിയും പറഞ്ഞു.
No comments:
Post a Comment