Pages

Sunday, June 27, 2010

ചെത്തിക്കോട് കോളനിയില്‍ പഠനക്ലാസ്സ്.. ജീവിതശൈലീ രോഗങ്ങള്‍

ജീവിതശൈലീ രോഗങ്ങളെക്കുറിച്ചുള്ള പഠനക്ലാസുകളുടെ ഭാഗമായി നായത്തോട് ചെത്തിക്കോട് കോളനിയില്‍ 23-06-2010 ന് ഹെല്‍ത്ത് ഇന്‍സ്പെക്ടറായ ശ്രീ കരുമാലൂര്‍ ദിവാകരന്‍ ക്ലാസെടുത്തു. 54 പേരോളം പങ്കെടുത്ത ക്ലാസില്‍ ശ്രീ എം.ആര്‍ വിദ്യാധരന്‍ ആമുഖപ്രഭാഷണം നടത്തി. ശ്രീ ദേവകീദാസന്‍ സ്വാഗതവും ശ്രീ തങ്കപ്പന്‍ നന്ദിയും പറഞ്ഞു.
പങ്കെടുത്തവരുടെ ബോഡി മാസ് ഇന്‍ഡക്സ് പരിശോധനയും ക്ലാസിന്റെ ഭാഗമായി നടന്നു.

Wednesday, June 23, 2010

മഴക്കാലരോഗങ്ങളും പ്രതിരോധവും - പഠനക്ലാസ്സ്

മഴക്കാലരോഗങ്ങളും പ്രതിരോധവും -  പഠനക്ലാസ്സ്

കേരള ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാനപ്രവര്‍ത്തക ക്യാമ്പിന്റെ ഭാഗമായി 'മഴക്കാലരോഗങ്ങളും പ്രതിരോധവും'  എന്ന വിഷയത്തില്‍ ക്ലാസ് നടത്തി. ശ്രീ വത്സലഹരിദാസിന്റെ വസതിയില്‍ വച്ച് നടന്ന ക്ലാസില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെകടര്‍മാരായ ശ്രീ. ദിവാകരന്‍, ശ്രീ സൈമണ്‍ പോള്‍, ശ്രീ അജി തുടങ്ങിയവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. അങ്കമാലി മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ശ്രീ വത്സല ഹരിദാസ് പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീ ഇ.ടി രാജന്‍ ആമുഖപ്രസംഗം നടത്തി. കേന്ദ്രനിര്‍വ്വാഹക കമ്മറ്റി അംഗം ശ്രീ. എ.പി മുരളീധരന്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.



പകര്‍ച്ചവ്യാധികളും പകരാവ്യാധികളും പഠനക്ലാസ്സ്

പകര്‍ച്ചവ്യാധികളും പകരാവ്യാധികളും പഠനക്ലാസ്സ്

കേരളശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനപ്രവര്‍ത്തക ക്യാമ്പിന്റെ അനുബന്ധപരിപാടിയായി സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന ആരോഗ്യക്ലാസിന്റെ ഭാഗമായി 'പകര്‍ച്ചവ്യാധികളും പകരാവ്യാധികളും' എന്ന വിഷയത്തില്‍ ക്ലാസ് നടന്നു. 21.06.2010 ന് നായത്തോട് ചെത്തിക്കോട് കമ്യൂണിറ്റിഹാളില്‍ നടന്ന ക്ലാസില്‍ ഹെല്‍ത്ത് ഇന്‍സ്പെകടര്‍മാരായ സണ്ണി, സന്തോഷ്, തുടങ്ങിയവര്‍ ക്ലാസെടുത്തു. കേന്ദ്രനിര്‍വ്വാഹക കമ്മറ്റി അംഗം ശ്രീ. എ.പി മുരളീധരന്‍ ആമുഖപ്രസംഗം നടത്തി. ശ്രീ. എം.ആര്‍ വിദ്യാധരന്‍ സ്വാഗതവും അങ്കമാലി മേഖല സെക്രട്ടറി ശ്രീ. ടി.എലിയാസ് നന്ദിയും പറഞ്ഞു.

Friday, June 11, 2010

സ്വാഗത സംഘം രൂപീകരിച്ചു

കേരള ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാനപ്രവര്‍ത്തക ക്യാമ്പിന്റെ മുന്നോടിയായി സ്വാഗതസംഘം രൂപീകരിച്ചു. ജൂണ്‍ 9 ന് വൈകീട്ട് 4.30 ന് അങ്കമാലി സി.എസ്.എ ഓഡിറ്റോറിയത്തില്‍ നടന്ന യോഗം സംസ്ഥാനപ്രസിഡന്റ് ശ്രീ. കാവുമ്പായി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാ പ്രസിഡന്റ് ശ്രീ. എം.കെ രാജേന്ദ്രന്‍ അധ്യക്ഷനായിരുന്നു.