ആഗസ്റ്റ് 27 മുതല്‍ 29 വരെ അങ്കമാലി നായത്തോട് MGMHSS ല്‍ നടക്കുന്ന സംസ്ഥാനപ്രവര്‍ത്തക ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 27 ന് രാവിലെ കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിത കൌണ്‍സിലിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. സി.ടി.എസ്. നായര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും
ഒന്നാം ദിവസം ടി.കെ ദേവരാജന്‍ സംഘടനാ രേഖ അവതരിപ്പിക്കും. രണ്ടാം ദിവസം പരിസ്ഥിത, ആരോഗ്യം, വികസനം, വിദ്യാഭ്യാസം, ജെന്‍ഡര്‍, എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രത്യേക ചര്‍ച്ചകള്‍ നടക്കും. ഡോ.കെ.എന്‍ ഗണേഷ്, ഡോ.ബി ഇക്ബാല്‍, പ്രൊ. സി.പി നാരായണന്‍, ഡോ. ആര്‍.വി.ജി മേനോന്‍, മിനി സുകുമാരന്‍ എന്നിവരാണ് വിഷയങ്ങള്‍ അവതരിപ്പിക്കുന്നത്. മൂന്നാം ദിവസം സംഘടനാവലോകനവും ആസന്ന ഭാവി പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യും.
No comments:
Post a Comment